ഓണത്തെ വരവേൽക്കാൻ പൂ കൃഷി ഒരുക്കി കുടുംബശ്രീ കൂട്ടായ്മ
September 16, 2026
ഓണത്തെ വരവേൽക്കാൻ പൂ കൃഷി ഒരുക്കി കുടുംബശ്രീ കൂട്ടായ്മ. അ ജാനൂർ സി.ഡി.എസി ന്റെ ഓണക്കനി നിറപ്പൊലിമ എന്ന പേരിൽ സി.ഡി.എസ് തല നടീൽ ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുപോലെ തയ്യാറെടുപ്പുകൾ നടത്തുക കയാണ്. കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസും വിപുലമായ രീതിയിലാണ് ഓണത്തെ വരവേൽക്കാൻ പൂകൃഷിയും പച്ചക്കറി കൃഷികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പൂകൃഷിയുടെ ഭാഗമായി അജാനൂർ സി.ഡി. എസ് വിവിധ ജെ. എൽ.ജി ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകളും പച്ചക്കറി തൈകളും നൽകിക്കൊണ്ടിരിക്കുകയാണ്. പുല്ലൂരിലെ സാവിത്രി എന്ന സംരംഭക യിൽ നിന്നും വാങ്ങിയ 200 ചെണ്ടുമല്ലി തൈകളാണ് സി. വി. ബിന്ദു, റംലത്ത് ബീവി,സീമ ശശി, സരോജിനി. കെ, ശാന്ത. എ എന്നിവർ നേതൃത്വം നൽകുന്ന ആരാമം ജെ. എൽ. ജി യിലെ ചെണ്ടുമല്ലി കൃഷിക്കായി നൽകിയത്. രാവണേശ്വരം കുന്നുപാറയിലെ അഞ്ചാം വാർഡിലെ കൃഷി സ്ഥലത്ത് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ഓണക്കനി നിറപ്പൊലിമ സി.ഡി.എസ് തല നടീൽ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് പ്രസിഡണ്ട് കെ. അശ്വിനി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് പ്രസിഡണ്ട് കെ. സുമതി, ബ്ലോക്ക് കോഡിനേറ്റർ എ. രജനി, അഗ്രി സി.ആർ.പി ശ്രുതി, എസ്.ടി ആനിമേറ്റർ ശരണ്യ ശശി, അക്കൗണ്ടന്റ് ധന്യ എന്നിവർ സംസാരിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ. വി. സുകുമാരൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും, നാട്ടുകാരും സംബന്ധിച്ചു. പൂ കൃഷി കൂടാതെ പച്ചക്കറി കൃഷി നടത്തുന്നതിനും പ്രവർത്തകർ തയ്യാറെടുത്ത് വരുന്നുണ്ട്.