Welcome to Ajanur Grama Panchayat Website
അജാനൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോൽസവം നവ്യാനുഭവമായി

September 15, 2026

അജാനൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോൽസവം നവ്യാനുഭവമായി.
വേലാശ്വരം: അജാനൂർ ഗ്രാമ പഞ്ചായത്ത്,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ശുചിത്വ പഠനോൽസവവും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതതണവും വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്നു. വേലാശ്വരം ഗവ: യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർമാൻ എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി. സുകുമാരൻ, ദീപ പ്രവീൺ, അജാ ന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. എം സുധീർ  വാർഡ് മെമ്പർ രതീഷ്,വേലാശ്വരം ഗവ യു .പി സ്കൂൾ പി. ടി.എ പ്രസിഡണ്ട് പി.വിനോദ്, വി.ഇ ഒ ഇക്ബാൽ, ശുചിത്വ മിഷൻ ആർ.പിമാരായ പി.വൽസ രാജ് ആതിര എ.വി, എച്ച്.ഐ മാരായ വിനോദ്, അമിഷ, വേലാശ്വരം ഗവയു.പി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ. ഉമാദേവി  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ശുചിത്വ മിഷൻ ആർ.പി.
സി.പി.വി വിനോദ് കുമാർ പ്രോഗ്രാം വിശദീകരിച്ചു. പി..ഇ. സി സെക്രട്ടറി ടി. വിഷ്ണുനമ്പൂതിരി സ്വാഗതവും വി.ഇ.ഒ ജിതേഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചിത്വ മിഷൻ ആർ. പി. മാർ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ ടീച്ചർ കോഡിനേറ്റർമാർ, ഹെഡ്മാസ്റ്റർ, സ്റ്റാഫംഗങ്ങൾ , പഞ്ചായത്ത് മെമ്പർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ സ്കൂളിൽ നടത്തിയ ശുചിത്വ  പ്രവർത്തനങ്ങൾ  പ്രോജക്റ്റ് റിപ്പോർട്ടും, വീഡിയോ പ്രദർശനവും, കുട്ടികൾ തയ്യാറാക്കിയ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് അവർ കണ്ടെത്തിയ ഉല്പന്നങ്ങളും പ്രദർശിപ്പിച്ചു. സ്കൂളിൽ നിന്ന് സ്കോളർഷിപ്പിന് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും, മികച്ച പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് ട്രോഫിയും നൽകി. യു. പി തലത്തിൽ ജി.എഫ് യു.പി സ്കൂൾ അജാ ന്നൂർ, എം.പി എസ് ജി.വിഎച്ച്എസ് വെള്ളിക്കോത്ത്, ഹൈസ്കൂൾ വിഭാഗത്തിൽ എം.പി എസ് ജി.വിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജി.എച്ച് എസ് എസ് രാവണേശ്വരം ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഇക്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ, എസ് ആർ എം എച്ച് എസ് രാംനഗർസ്കൂളുകൾ മികച്ച ശുചിത്വ വിദ്യാലയ പ്രവർത്തനങ്ങൾ ഒരുക്കിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫികൾ കരസ്ഥമാക്കി.

ajanoor