പച്ചത്തുരുത്ത് പുരസ്കാരം
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഹരിത തുരുത്തുകൾ വിലയിരുത്തിയതിൽ , തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം അജാനൂർ ഗ്രാമ പഞ്ചായത്തിലെ ആനന്ദവനം പച്ചത്തുരുത്ത് കരസ്ഥമാക്കി . കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സംസ്ഥാന തലത്തിൽ പ്രവേശനം ലഭിച്ചത്. 2865 വൃക്ഷങ്ങളാണ് വർഷങ്ങളുടെ ശ്രമഫലമായി ആനന്ദവനത്തിൽ വച്ചു പിടിപ്പിച്ചത്. അൻപത് തരം മരങ്ങൾ, സന്ധ്യങ്ങൾ , വള്ളിചെടികൾ , ചെറുസസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, എന്നിവ ആനന്ദവനത്തിൽ ഉണ്ട്. കൂടാതെ വിവിധതരം ശലഭങ്ങൾ , പക്ഷികൾ എന്നിവ ആനന്ദവനത്തിൻ്റെ പ്രത്യേകതകളാണ്. ഒട്ടനവധി ചെറു ജീവികളും ആനന്ദവനത്തിൽ ധാരാളം കാണാൻ സാധിക്കും. 2025 സെപ്റ്റംബർ 16 ന് തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു.