ഇത് അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ വെബ്സൈറ്റ് ആണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

തുളസി വി വി

പ്രസിഡൻ്റ്

മൂലക്കണ്ടം പ്രഭാകരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കാവ്യ ടി വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കുഞ്ഞാമിന സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം വി രാഘവൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീർ എൻ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്റെ പേര്    : അജാനൂർ

ജില്ല   : കാസറഗോഡ്

ബ്ലോക്ക്   : കാഞ്ഞങ്ങാട്

താലൂക്ക്  : ഹോസ്ദുർഗ്

വിസ്തീർണ്ണം  :  27.83 ച കി മീ

വാർഡുകളുടെ എണ്ണം  : 24

ജനസംഖ്യ   : 49153(2011 സെൻസസ് അനുസരിച്ച്)

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : മഡിയൻ,മാവുങ്കാൽ,രാവണേശ്വരം,അജാനൂർ

ജില്ലാ പഞ്ചായത്ത് ഡിവിഷൻ   : മടിക്കൈ പെരിയ

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ തുടക്കം ആറു ദശകങ്ങള്‍ക്ക് മുമ്പായിരുന്നു. മദ്രാസ് സംസ്ഥാനത്തിലെ സൌത്ത് കാനറാ ജില്ലയിലെ അജാനൂര്‍ ഗ്രാമത്തിന്റെ ഭരണം നടത്തിയിരുന്നത് സൌത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡ് ആയിരുന്നു. 1937 മാര്‍ച്ച് മാസം 19-ാം തിയതി വെള്ളിയാഴ്ച 11 മണിക്ക് അജാനൂര്‍ പഞ്ചായത്ത് കോര്‍ട്ട് കെട്ടിടത്തില്‍ സൌത്ത് കാനറാ ഡി.പി.ഒ. ബാലകൃഷ്ണന്‍ മുമ്പാകെ പന്ത്രണ്ട് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പഞ്ചായത്ത് ഭരണത്തിന് തുടക്കമായി.  ശങ്കര്‍ റാവുവിനെ പ്രസിഡന്റായും ബി.മാധവ പ്രഭുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 24-5-1937 ന് വൈസ് പ്രസിഡന്റ് ബി.മാധവ പ്രഭു നല്‍കിയ 10 ഉറുപ്പികയില്‍ നിന്നാണ് ഇന്ന് ലക്ഷങ്ങളിലെത്തി നില്‍ക്കുന്ന പഞ്ചായത്ത് ഫണ്ടിന്റെ തുടക്കം. സ്ഥലത്തെ പ്രമുഖരായിരുന്നു അന്നത്തെ പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍. ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നു കിട്ടുന്ന ധനസഹായവും സ്ഥലത്തെ പ്രമുഖരില്‍ നിന്നുള്ള...

കൂടുതൽ വായിക്കുക